ഉന്നാവോ പീഡനക്കേസ് ; പ്രതിയായ എംഎൽഎയ്ക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖിക
ലക്നൗ: ഉന്നാവോ പീഡനക്കേസ് പ്രതിയായ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിനെ പാർട്ടിയിൽ നിന്നും സസ്്പെൻഡ് ചെയ്തു.ഉന്നാവോ പീഡനക്കേസിൽ എംഎൽഎക്കെതിരെ നടപടി എടുത്തത് തന്നെ വളരെ വൈകിയായിരുന്നു. പരാതികളിൽ നടപടി ഇല്ലാതെ വന്നതോടെ പെൺകുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നിൽ സ്വയം തീകൊളുത്തി. ഇതോടെ വിഷയം രാജ്യശ്രദ്ധ നേടിയതോടെ മാത്രമാണ് എംഎൽഎക്കെതിരെ നടപടി ഉണ്ടായത്.
ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗിന്റേതാണ് നടപടി. പീഡനത്തിനവിരയായ പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് എംഎൽഎയെ സസ്പെൻഡ് ചെയ്തത്. അപകടം ആസൂത്രിതമാണെന്ന് ആരോപണം ഉയർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കേസ് പിൻവലിക്കണമെന്നും അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്നും എംഎൽഎ ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പെൺകുട്ടി കത്തയിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. കേസ് പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിയുണ്ടായി. ഭീഷണിയെ തുടർന്ന് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു കത്ത്.
ജീവന് ഭീഷണിയുള്ളതായി വ്യക്തമാക്കി ജൂലൈ 12ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പെൺകുട്ടി കത്തെഴുതിയിരുന്നു തൊട്ടടുത്ത ദിവസം പെൺക്കുട്ടിയുടെ അമ്മ പൊലീസിലും പരാതി നൽകി. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
നമ്പർ മായ്ക്കപ്പെട്ട നിലയിലുള്ള ലോറി യുവതിയും കുടുംബവും അഭിഭാഷകനും അടങ്ങൂന്ന സംഘം സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കുടൂംബാംഗങ്ങൽ കൊല്ലപ്പെട്ടു. പെൺക്കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയിലാണ്. ഇത് സ്വാഭാവികമായ ഒരു അപകടമായി കണക്കാക്കാൻ സാധിക്കില്ല. പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ തന്നെ അപകടമുണ്ടായി. അപകടം ഉണ്ടാക്കിയതാകട്ടെ നമ്പർപ്ലേറ്റ് ഇല്ലാത്ത ലോറിയും.
വാഹനാപകടത്തിൽ ഗുരതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയെ എത്രയും വേഗം ഡൽഹിയിലേക്ക് മാറ്റണമെന്ന് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.