video
play-sharp-fill

പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

പെരിയ ഇരട്ടക്കൊലക്കൊലപാതകം; പ്രതികളുടെ വസ്ത്രവും വടിവാളും കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കാസർഗോഡ് : പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഉപയോഗിച്ച പ്രധാന ആയുധം കണ്ടെത്തി. രക്തക്കറ പുരണ്ട വടിവാളാണ് കണ്ടെത്തിയത്.

കൊലപാതകം നടന്ന പ്രദേശത്ത് നിന്നും അടുത്തുള്ള തെങ്ങിൻ തോപ്പിൽ നിന്നുമാണ് വടിവാൾ കണ്ടെത്തിയത് . ആളൊഴിഞ്ഞ മറ്റൊരു പറമ്ബിൽ നിന്ന് രണ്ടു വാളുകൾ കൂടി കണ്ടെടുത്തു. അതിനിടെ പ്രതികളിൽ ഒരാൾ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിനു ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷർട്ടാണ് കണ്ടെത്തിയത്. മറ്റു പ്രതികൾ ആളൊഴിഞ്ഞ തോട്ടത്തിൽ വസ്ത്രങ്ങൾ കത്തിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി 7.40നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം വെട്ടിക്കൊന്നത്.