video
play-sharp-fill

വീണ്ടും പി.സി ജോർജിന്റെ പുതിയ നമ്പർ: സ്വന്തം പാർട്ടിയിൽ നിന്നും ജോർജ് പുറത്ത്: ജനപക്ഷത്തു നിന്നും പി.സി ജോർജിനെ പുറത്താക്കി എന്നു പത്രക്കുറിപ്പ്; വോട്ട് തട്ടാനുള്ള നമ്പരെന്നും ആരോപണം

വീണ്ടും പി.സി ജോർജിന്റെ പുതിയ നമ്പർ: സ്വന്തം പാർട്ടിയിൽ നിന്നും ജോർജ് പുറത്ത്: ജനപക്ഷത്തു നിന്നും പി.സി ജോർജിനെ പുറത്താക്കി എന്നു പത്രക്കുറിപ്പ്; വോട്ട് തട്ടാനുള്ള നമ്പരെന്നും ആരോപണം

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കനത്ത മത്സരം നേരിടുന്ന പി.സി ജോർജ് വിജയിക്കാൻ അവസാന നമ്പരുമായി രംഗത്ത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്വന്തമായി ഉണ്ടാക്കിയ പാർട്ടിയിൽ നിന്നും ഇപ്പോൾ പി.സി ജോർജിനെ പുറത്താക്കിയിരിക്കുകയാണ്.

കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ് ഭാസ്‌കരപിള്ള. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയർമാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് ഏഴിന് കേരള ജനപക്ഷം (സെക്കുലർ) പിളർന്നിരുന്നു. പാർട്ടി ചെയർമാൻ ഇ കെ ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്. നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുന്ന പി സി ജോർജിന്റെ നടപടിയിൽ പ്രതിഷേഷിച്ചാണ് പിളർപ്പ് എന്നായിരുന്നു വിശദീകരണം.