video
play-sharp-fill
മെഡിക്കൽ ലീവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

മെഡിക്കൽ ലീവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെടുത്തു. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഷിബു.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആറ് ദിവസം മുൻപാണ് ഷിബു ശബരിമല ഡ്യുട്ടി കഴിഞ്ഞ് തിരിച്ചെത്തിയത്.തുടർന്ന് ഷിബുവിനെ വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇന്നലെ മുതൽ പരിസരത്ത് അഴുകിയ ഗന്ധം പരന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലിസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ ഷിബുവിനെ കണ്ടത്. ഷിബു ഭാര്യയുമായി അകന്ന് കഴിയാൻ തുടങ്ങിയിട്ട് 10 വർഷം കഴിഞ്ഞു. 15 വയസായ മകളും അമ്മയോടൊപ്പം പോയതോടെ ഷിബു വീട്ടിൽ ഒറ്റയ്ക്കാണ്.ഹൃദയ സംബന്ധമായ അസുഖം ഉള്ളതിനാൽ തിരുവനനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇദ്ദേഹം.

ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.റൂറൽ എസ് പി ,നെയ്യാറ്റിൻക്കര ഡിവൈഎസ്പി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച് കോവിഡ് പരിശോധന നടത്തിയശേഷം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.