play-sharp-fill
പാഠ്യപദ്ധതി പൊളിച്ചെഴുതണം :       പി.സി.ജോർജ്.

പാഠ്യപദ്ധതി പൊളിച്ചെഴുതണം : പി.സി.ജോർജ്.

സ്വന്തം ലേഖകൻ
കോട്ടയം: ലോകോത്തര  നിലവാരത്തിലേക്കും കാലഘട്ടത്തിന്റെ ആവശ്യകളിലേക്കുമായി സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പൊളിച്ചെഴുതണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ് ആവശ്യപ്പെട്ടു.മികച്ച അവസരങ്ങൾ ലഭ്യമാകാൻ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് അവസരമൊരുക്കുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം നൽകണം.പ്ലസമ്പന്നരുടെ മക്കൾ മാത്രം  മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്ന നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാകണം.
ലോകത്തിന്റെ ആവശ്യത്തിനനുസരിച്ച് ശാസ്ത്ര_സാങ്കേതിക പ്രതിഭകളെ വാർത്തെടുക്കുന്നതിലൂന്നുന്ന വിദ്യാഭ്യാസ നയത്തിന് സർക്കാർ രൂപം കൊടുക്കണം.മികച്ച മസ്തിഷ്കങ്ങളെ സൃഷ്ടിക്കുന്ന അടിസ്ഥാന ഫാക്ടറികളാകണം സ്കൂളുകൾ.ആധുനികലോകം ശാസ്ത്രം തെളിക്കുന്ന വഴികളിലൂടെയാണ് മുന്നേറുന്നത്.അവിടേക്ക് കൂടുതലാളുകളെ എത്തിക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ പുരോഗതിക്കൊയി പ്രയത്നിക്കാനവർക്ക് കഴിയുമെന്നും വിപ്ളവകരമായ മാറ്റങ്ങൾ അതുവഴി കടന്നുവരുമെന്നും പി.സി.ജോർജ് പറഞ്ഞു.കേരള വിദ്യാർത്ഥിപക്ഷം പ്രഥമ സംസ്ഥാന കമ്മറ്റിയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് അഖിൽ മാടക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി മാർട്ടിൻ,ഷോൺ ജോർജ്,മാത്യു വേഗത്താനം,റിയാസ് പടിപ്പുരയ്ക്കൽ
സ്കറിയ അലൻ,
റോഷൻ ബിനിയാമിൻ, റ്റിനോ ആന്റോ,അഭിജിത്,മുഹമ്മദ് ഹുബൈബ് മലപ്പുറം, ബിജി.ടി.ജോർജ് ,മഹേഷ് കുമാർ,വിഷ്ണു.ആർ. നായർ,എന്നിവർ പ്രസംഗിച്ചു.