video
play-sharp-fill

ഉറച്ച വോട്ടും തെറിപ്പിച്ചു കളഞ്ഞ് പി.സി ജോർജ്; വോട്ട് തേടിയെത്തിയ പി.സി കടക്കാരനു പകരം നൽകിയത് മുട്ടൻ തെറി; ഭരണിയും തല്ലിപ്പൊട്ടിച്ച് ക്ഷുഭിതനായി പി.സി; യുഡിഎഫിനും എൽഡിഎഫിനും പിന്നാലെ എൻഡിഎയ്ക്കും പി.സി ബാധ്യതയാകുന്നു

ഉറച്ച വോട്ടും തെറിപ്പിച്ചു കളഞ്ഞ് പി.സി ജോർജ്; വോട്ട് തേടിയെത്തിയ പി.സി കടക്കാരനു പകരം നൽകിയത് മുട്ടൻ തെറി; ഭരണിയും തല്ലിപ്പൊട്ടിച്ച് ക്ഷുഭിതനായി പി.സി; യുഡിഎഫിനും എൽഡിഎഫിനും പിന്നാലെ എൻഡിഎയ്ക്കും പി.സി ബാധ്യതയാകുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഉറച്ച വോട്ടുപോലും തെറിപ്പിച്ചു കളഞ്ഞ് ബിജെപിയെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന കേരള ജനപക്ഷം നേതാവ് പി.സി ജോർജ് എംഎൽഎയ്‌ക്കെതിരെ ബിജെപിയ്ക്കുള്ളിൽ അമർഷം ശക്തമാകുന്നു. വോട്ട് ചോദിച്ചെത്തിയ ശേഷം കട തല്ലിത്തകർക്കുകയും, കടക്കാരനെ അസഭ്യം പറയുകയും ചെയ്ത പി.സി ജോർജ് എൻഡിഎ മുന്നണിയ്ക്ക് തന്നെ ബാധ്യതയായി മാറിയെന്നാണ് ഇപ്പോൾ ബിജെപി പോലും വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഉള്ള വോട്ട് പോലും കളയാനെ പാലായിൽ പി.സി ജോർജിന്റെ ‘സഹായം’ ഉപകരിക്കൂ എന്നാണ് ബിജെപി സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ വിലയിരുത്തുന്നത്.
എൻഡിഎ സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടു ചോദിക്കാൻ ഇറങ്ങിയ ജോർജ്ജായിരുന്നു വാർത്ത വിവാദത്തിൽ ചാടിയത്. വോട്ടു ചോദിക്കാൻ എത്തിയ പി.സി.ജോർജ് എംഎൽഎയും വ്യാപാരിയും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഭരണി എറിഞ്ഞുടക്കൽ സംഭവവും അരങ്ങേറി. കുരിശുങ്കൽപറമ്ബിൽ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. കടയിലെത്തിയ പി.സി ജോർജും സിബിയും തമ്മിൽ വാക്ക്തർക്കമുണ്ടാവുകയായിരുന്നു.
കടയിലെത്തിയ പി.സി.ജോർജും സിബിയും തമ്മിൽ വാക്കുതർക്കമുണ്ടായി. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സിബി പൊലീസിൽ പരാതി നൽകി. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോൾ കൂടുതൽ പ്രവർത്തകർ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നു പി.സി.ജോർജ് പറഞ്ഞു.
പാലാ ഉപതെരഞ്ഞടുപ്പിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് പി.സി ജോർജ് എംഎൽഎ പറഞ്ഞിരുന്നു. ക്രൈസ്തവ സ്വതന്ത്രനെ എൻ.ഡി.എ സ്ഥാനാർത്ഥിയാക്കിയാൽ പാലയിൽ വിജയിക്കാമെന്നായിരുന്നു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് പി.സി ജോർജിന്റെ നിലപാട്.
ബിജെപിക്കാരനായ സ്ഥാനാർത്ഥിയെ നിർത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബിജെപി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങൾക്കുള്ളത് പി.സി ജോർജ് അന്ന് പറഞ്ഞു.ബിജെപിയോടുള്ള ജനവികാരം മാറാതെ അവർക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോർജ് അഭിപ്രായപ്പെട്ടിരുന്നു.