video
play-sharp-fill

ഞാന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു; അനില്‍ ആന്റണിക്കായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരും; അപ്പന്റെ പിന്തുണ മകനില്ല ; പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

ഞാന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു; അനില്‍ ആന്റണിക്കായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരും; അപ്പന്റെ പിന്തുണ മകനില്ല ; പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി ജോര്‍ജ് പറഞ്ഞു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിസി ജോര്‍ജിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ഥികളെല്ലാം ജനപ്രിയരാണെന്നും ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല. ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.

ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനെന്ന നിലയിലായിരുന്നു പിസി ജോര്‍ജിന്റെ ബിജെപി പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു.