video
play-sharp-fill

നടന്നത് അപ്രതീക്ഷ അറസ്റ്റ്; ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും; പിണറായിക്കെതിരെ നീക്കം കടുപ്പിച്ച്‌ പി സി ജോര്‍ജ്

നടന്നത് അപ്രതീക്ഷ അറസ്റ്റ്; ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും; പിണറായിക്കെതിരെ നീക്കം കടുപ്പിച്ച്‌ പി സി ജോര്‍ജ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലൈംഗിക പീഡന കേസില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജോര്‍ജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ രാത്രി പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഡോണ്‍ ഫാരിസ് അബൂബക്കര്‍ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. പിണറായി വിജയനെതിരെ നീക്കം കടുപ്പിയ്ക്കാനൊരുങ്ങുകയാണ് പി സി ജോര്‍ജ്. മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോര്‍ജിന്റെ നീക്കം.

അതേസമയം ഇന്നലെ അറസ്റ്റില്‍ പ്രതികരിക്കാതിരുന്ന യുഡിഎഫ്, ജാമ്യം കിട്ടിയതോടെ സര്‍ക്കാരിനെതിരെ രംഗത്തു വന്നേക്കും.
പിണറായി വിജയനാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നാണ് പി സി ജോര്‍ജ് ആവര്‍ത്തിച്ച്‌ ആരോപിക്കുന്നത്. ജാമ്യം കിട്ടിയതിന് പിന്നാലെ നടത്തിയ പ്രതികരണവും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ പുതിയ ആരോപണങ്ങളും ജോര്‍ജ് ഉന്നയിച്ചു. നേരത്തെ സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായിയുമായി ചേര്‍ത്ത് ഉയര്‍ന്ന വ്യവസായി ഫാരിസ് അബൂബക്കറിനെ പേര് പരാമര്‍ശിച്ചായിരുന്നു ജോര്‍ജിന്‍റെ ആരോപണം. ഇതോടെ വിവാദം കൂടുതല്‍ മുറുകുകയാണ്.