play-sharp-fill
പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

പി.സി ജോർജിനെ ഭീഷണിപ്പെടുത്തി രവി പുജാര : തെളിവ് ലഭിച്ചെന്ന് ഇന്റർ പോൾ; പോയി പണി നോക്കടാ എന്ന് ജോർജ് പൂജാരയോട്

സ്വന്തം ലേഖകൻ

കൊച്ചി: കേരള രാഷ്ട്രീയത്തിലെ വില്ലാളി വീരൻ പി സി ജോർജിനെ ഭീഷണിപ്പെടുത്തിയതിന് രവി പൂജാരയ്ക്കെതിരെ തെളിവുമായി ഇന്റർപോൾ. അധോലോക നായകൻ പുജാര പി.സി ജോർജിനെ വിളിച്ച് മക്കളെ തട്ടിക്കളയും എന്ന് ഭീഷണിപ്പെടുത്തിയതായാണ് കണ്ടെത്തൽ.
പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇൻറർ പോളും സ്ഥിരീകരിച്ചു. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു
ഇതേപ്പറ്റി പി.സി ജോർജ് പറയുന്നു –
ര​ണ്ടാ​ഴ്ച മു​മ്പ് ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രു നെ​റ്റ് കോ​ൾ വ​ന്നു. ആ​ദ്യം അ​യാ​ൾ നി​ങ്ങ​ൾ​ക്ക​യ​ച്ച സ​ന്ദേ​ശം വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു. സ​മ​യം കി​ട്ടി​യി​ല്ല​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ ര​വി പൂ​ജാ​രി​യാ​ണെ​ന്ന് അ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​ന്നെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. നീ ​പോ​ടാ റാ​സ്ക​ൽ, നി​ന്‍റെ വി​ര​ട്ട​ൽ എ​ന്‍റെ അ​ടു​ത്ത് ന​ട​ക്കി​ല്ലെ​ടാ ഇ​ഡി​യ​റ്റ് എ​ന്ന് അ​റി​യാ​വു​ന്ന ഇം​ഗ്ലീ​ഷി​ൽ താ​നും മ​റു​പ​ടി പ​റ​ഞ്ഞു. 

സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു. 

ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ടു​ത്തി​ടെ ര​വി പൂ​ജാ​രി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. കേ​സി​ൽ ര​വി പൂ​ജാ​രി​യെ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. മൂ​ന്നാം പ്ര​തി​യാ​ണ് ര​വി.