video
play-sharp-fill

പ്രളയബാധിതർക്ക് കിറ്റ് വിതരണം നടത്തി

പ്രളയബാധിതർക്ക് കിറ്റ് വിതരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : പ്രളയബാധിതർക്കായി മഅദിൻ വൈസനിയത്തിന്റ ഭാഗമായി നടത്തുന്ന റിലീഫ് വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുണ്ടക്കയം ഇർശാദിയ്യയിൽ പി സി ജോർജ് എം.എൽ.എ നിർവഹിച്ചു.

എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ലബീബ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ ഹെൽപ് ലൈൻ കോഡിനേറ്റർ ലിയാഖത്ത് സഖാഫി ആമുഖപ്രഭാഷണം നടത്തി, നൗഷാദ് പള്ളിക്കൽ, നവാസ് പുലിക്കുന്ന്, അബ്ദുൽ ഖാദിർ ചോറ്റി, ഷാജി പുതുപ്പറമ്പിൽ, അൻസർ യുസുഫ്, ഇസ്മായിൽ,കുഞ്ഞുമോൻ, സാഗർ, ബെന്നി, ഇസ്മായിൽ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഹറം പ്രത്യേക പ്രാർത്ഥനയും ഇർശാദിയ്യയിൽ നടത്തി. പ്രളയ പ്രദേശങ്ങളായ മുളങ്കയം, പുത്തൻചന്ത, മുറികല്ലും പുറം തുടങ്ങി സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്തു.