video
play-sharp-fill

പി.സി ജോർജ് പ്രധാനമന്ത്രിക്ക് നിവേദനം നൽകി

പി.സി ജോർജ് പ്രധാനമന്ത്രിക്ക് നിവേദനം നൽകി

Spread the love

സ്വന്തംലേഖകൻ

കോട്ടയം: റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കി. ഗുരുവായൂര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി നെടുമ്പാശ്ശേരിയില്‍ വച്ചാണ് അദ്ദേഹം നിവേദനം നല്‍കിയത്.
ഇരുപത് ലക്ഷം രൂപയ്ക്ക്  താഴെയുള്ള ഭവന, വിദ്യാഭ്യാസ വായ്പ എടുത്തവരെ സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കുക, റബ്ബര്‍ തോട്ടങ്ങളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.