video
play-sharp-fill
പീതാംബരനും എകെ ശശീന്ദ്രനും എന്നും തമ്മിലടി; തോമസ് ചാണ്ടിയുടെ വിയോഗത്തോടെ എന്‍സിപി കേരളത്തില്‍ നാഥനില്ലാ കളരിയായി; ഉഴവൂര്‍ വിജയന്റെ അപ്രതീക്ഷിത മരണവും ജനപ്രിയ നേതാവിന്റെ അഭാവമുണ്ടാക്കി; ശരത് പവാറിന്റെ പ്രിയ ശിഷ്യന്‍, പി സി ചാക്കോ ഇനി എന്‍സിപി അദ്ധ്യക്ഷന്‍; എ കെ ശശീന്ദ്രനെ മന്ത്രിയാക്കിയതിന് പിന്നാലെ നേതൃനിര അഴിച്ച്പണിത് ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അടിയന്തരമായി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ പിസി ചാക്കോയോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍. ഇടതുപക്ഷവുമായുള്ള ചര്‍ച്ചകളില്‍ ഇനി എന്‍സിപിയെ നയിക്കുക ചാക്കോയാകും. കോണ്‍ഗ്രസില്‍ നിന്ന് ചാക്കോ രാജിവച്ച ഉടന്‍ തന്നെ എന്‍.സി.പി. അദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിലാണ് പി.സി.ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്.

ശരത് പവാര്‍ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാര്‍ എന്‍സിപി ഉണ്ടാക്കിയപ്പോള്‍ ചാക്കോയും കോണ്‍ഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാല്‍ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോണ്‍ഗ്രസില്‍ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീതാംബരനും എകെ ശശീന്ദ്രനും പ്രത്യക്ഷശത്രുക്കളാണ്. തോമസ് ചാണ്ടി പോയതോടെ എന്‍സിപി കേരളത്തില്‍ നാഥനില്ലാ കളരിയായി. ഉഴവൂര്‍ വിജയന്റെ മരണവും നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് എന്‍സിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏല്‍പ്പിക്കാനാണ് ശരത് പവാറിനും താല്‍പ്പര്യം.

1980ല്‍ ആദ്യമായി നിയമസഭയില്‍ അംഗമാവുകയും നായനാര്‍ വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. 1991 ല്‍ പത്താം ലോകസഭയിലേക്കും, 1996 ല്‍ പതിനൊന്നാം ലോകസഭയിലേക്കും, 1998ല്‍ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ല്‍ തൃശ്ശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു പതിനാലാം ലോക്‌സഭയിലെ പ്രമുഖരില്‍ ഒരാളായി.

Tags :