
കോഴിക്കോട് പയ്യോളിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം സംഘർഷത്തിലെത്തി; മർദ്ദനമേറ്റ് യുവാവ് മരിച്ചു; നാട്ടുകാരായ മൂന്നു പേർ കസ്റ്റഡിയിൽ
കോഴിക്കോട്; പയ്യോളിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തിയതോടെ മർദ്ദനമേറ്റ് യുവാവ് മരിച്ചു. പള്ളിക്കര സ്വദേശി കുനിയിൽ കുളങ്ങര സഹദ് ആണ് മരിച്ചത്. കോഴിക്കോട് പയ്യോളിയിൽ വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാട്ടുകാരായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
പയ്യോളി സ്വദേശികളായ, അലി, ഷൈജൽ, ഇസ്മായിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പയ്യോളി ഹൈസ്കൂളിന് സമീപത്തെ തട്ടുകടയിൽ വെച്ചാണ് സംഭവമുണ്ടാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹദിനെ ആദ്യം കൊയിലാണ്ടി താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.
Third Eye News Live
0