
പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ എസ്എസ്എൽസി ഫലം : 9 എ പ്ലസ് ഒരു എ
പയ്യോളി: പരീക്ഷയെഴുതി കാത്തിരിക്കെ പിതാവ് കൊലപ്പെടുത്തിയ പത്താംക്ലാസ്സുകാരിക്ക് എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ ഒമ്പത് എ പ്ലസ്സ്. പയ്യോളിയില്‍ പിതാവ് കൊലപ്പെടുത്തിയ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു എ യുമാണ് ഫലം വന്നപ്പോള്‍ കിട്ടിയത്. പരീക്ഷ അവസാനിച്ചതിന്റെ പിറ്റേന്നായിരുന്നു ഗോപിയെയും അനുജത്തി ജ്യോതികയെയും പിതാവ് സുമേഷ് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അച്ഛൻ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്‌മഹത്യ ചെയ്തു. ഗോപികയുടെ അമ്മ സ്വപ്ന മൂന്നു വർഷം മുൻപ് കോവിഡ് ബാധിച്ചാണ് മരിച്ചത്.
പഠിക്കാന്‍ മിടുക്കികളായിരുന്ന രണ്ടു മക്കൾക്കും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം പിതാവ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒരുമാസം മുമ്പായിരുന്നു ഈ ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ഗോപിക പയ്യോളി ടി.എസ്.ജി.വി.എച്ച്.എസ്. സ്കൂള്‍ 10-ാം ക്ലാസ് വിദ്യാർഥിയും ജ്യോതിക അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂള്‍ അഞ്ചാംക്ലാസ് വിദ്യാർഥിയുമാണ്. സുമേഷ് മുൻപ് ഗള്‍ഫിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘’ആ കുട്ടിയെക്കുറിച്ച് ഓർക്കുമ്ബോള്‍…’’ -അധ്യാപകർ വാക്കുകള്‍ പൂർത്തിയാക്കിയില്ല. പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മികവുപുലർത്തിയ ഗോപിക സ്കൂളിലെ മിടുക്കിയായ വിദ്യാർഥിയായിരുന്നു. സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച സംഘഗാന ടീം എ ഗ്രേഡ് നേടിയിരുന്നു.
സുമേഷിന്റെ സഹോദരൻ സുഭാഷ് വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് മുറിക്കകത്തെ കട്ടിലില്‍ മക്കളെ രണ്ടുപേരെയും പുതപ്പിച്ച് കിടത്തിയത് കണ്ടത്. കുട്ടികളുടെ മൂക്കില്‍ പഞ്ഞിയുംവെച്ചിരുന്നു. പഞ്ഞിയില്‍ രക്തം നിറഞ്ഞിരുന്നു. സ്വപ്നയുടെ ഫോട്ടോയും കട്ടിലില്‍ കുട്ടികള്‍ക്കരികിലുണ്ടായിരുന്നു. സമീപം ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: കുട്ടികളുടെ ഉള്ളില്‍ വിഷം ചെന്നതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ശബ്ദമൊന്നും പുറത്തുവരാത്തതിനാല്‍ ആദ്യം ചിലപ്പോള്‍ മയങ്ങിപ്പോകുന്ന എന്തെങ്കിലും കൊടുത്തിട്ടുണ്ടാവും. മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ എന്തോ ഉപയോഗിച്ച് മുറുക്കിയതിന്റെ പാടുമുണ്ട്. മുറികളിലൊന്നുംതന്നെ അസാധാരണമായി ഒന്നുമില്ല. എന്നാല്‍ നിലത്ത് തുടച്ച് വൃത്തിയാക്കിയതിന്റെ ലക്ഷണമുണ്ട്. മരണത്തില്‍ മറ്റാർക്കും പങ്കില്ലെന്നും ഭാര്യയുടെ അടുത്തേക്ക് പോകുന്നു എന്നുമാണ് കുറിപ്പിലെ ഉള്ളടക്കം.