play-sharp-fill
കെവൈസി സസ്‌പെൻഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാകും ; ഇങ്ങനൊരു മെസ്സേജ് വന്നെങ്കിൽ സൂക്ഷിക്കുക

കെവൈസി സസ്‌പെൻഡ് ചെയ്തു 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാകും ; ഇങ്ങനൊരു മെസ്സേജ് വന്നെങ്കിൽ സൂക്ഷിക്കുക

 

സ്വന്തം ലേഖകൻ

ദില്ലി: ഉപഭോക്താക്കളുടെ വാലറ്റ് കാലിയാക്കുന്ന മെസേജുകളുമായി വ്യാജന്മാർ സജീവമെന്ന് പേടിഎം. കെവൈസി സസ്‌പെൻഡ് ചെയ്തുവെന്നും 24 മണിക്കൂറിനുള്ളിൽ അക്കൗണ്ട് ബ്ലോക്കാവുമെന്നുമുള്ള സന്ദേശമയക്കുന്നത് വ്യാജന്മാരാണെന്നും പേടിഎം വ്യക്തമാക്കുന്നു.

അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാൻ മെസേജിനൊപ്പമുള്ള നമ്പറുമായി ബന്ധപ്പെടാനാണ് നിരവധി ഉപഭോക്താക്കൾക്ക് സന്ദേശമെത്തിയത്.
കെവൈസി പൂർത്തിയാക്കാൻ ആധാർ കാർഡ്, പാൻ കാർഡ് മുതലായ വിവരങ്ങളാണ് ഈ നമ്പറുകളിൽ ഉള്ളവർ ആശങ്കപ്പെട്ട് വിളിക്കുന്ന ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള മെസേജ് കമ്പനി ആവശ്യപ്പെടുന്നില്ലെന്നും പേടിഎം വിശദമാക്കി. ഫിഷിങ് പോലുള്ള തട്ടിപ്പ് നടത്തുന്നവരാണ് ഈ മെസേജുകൾക്ക് പിന്നിലെന്നുമാണ് പേടിഎം വ്യക്തമാക്കുന്നത്. ഇത്തരം മെസേജുകളിലൂടെ പാസ്‌വേർഡുകളും യൂസർനെയിമും വ്യാജന്മാർക്ക് ലഭിക്കും. പേടിഎം ഉടമ വിജയ് ശേഖർ ഇത്തരം മെസേജുൾ നൽകുന്ന വ്യാജന്മാരെ വിശ്വസിക്കരുതെന്ന് ട്വിറ്ററിൽ വിശദമാക്കിയിട്ടുണ്ട്.

6291628992, 7098879094 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനായിരുന്നു മെസേജുകൾ ആവശ്യപ്പെട്ടിരുന്നത്. വ്യാപകമായി പരന്ന ഇത്തരം സന്ദേശങ്ങളിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരാൾ ഫോണിൽ ടീം വ്യൂവർ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. (ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ വിദൂരത്തിലുള്ളവർക്ക് മൊബൈലിൻറെ നിയന്ത്രണം സ്വന്തമാക്കാൻ കഴിയും.) മെസേജ് വ്യാജമാണെന്ന് പറഞ്ഞ് വിളിച്ച ആളിനോട് രൂക്ഷമായ ഭാഷയിൽ ആയിരുന്നു ഫോൺ എടുത്തവരുടെ പ്രതികരണം.

 

Tags :