പായിപ്പാട്:സർക്കാർ അനാസ്ഥ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം സർക്കാരിന്റെ അനാസ്ഥ മൂലം ആണന്നു യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി ആരോപിച്ചു.

ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമൻ്റെ മുൻപിൽ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി അസംബ്‌ളി കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണാ വൈറസിൻ്റെ പശ്ചാത്തലത്തിൽ 5പേരിൽ താഴെ എണ്ണമായി പാർപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. നിവേദനവും നൽകി.

ഇതിൻ്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ കൈകൊള്ളാമെന്നു ഉറപ്പ് നൽകിയതായി ബ്ലോക്ക്‌ പ്രസിഡന്റ്‌ സോബിച്ചൻ കണ്ണമ്പളളി അറിയിച്ചു.

യൂത്ത് കോൺഗ്രസ്സ് നേതാക്കളായ, ജിൻസൺ മാത്യു, പുഷ്പ ലിജോ, രഞ്ജിത് അറക്കൽ, സജാദ് എം എ, ടോണി കുട്ടംപേരൂർ, മെൽബിൻ മാത്യു, ഡെന്നിസ് ജോസഫ്, ഡോൺ കരിങ്ങട, എബിൻ ആന്റണി, അപ്പു എസ് ആലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.