video
play-sharp-fill
പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പ്രതിഷേധ കേന്ദ്രങ്ങളിൽ ഐജി ശ്രീജിത്ത് പരിശോധന നടത്തി; തൊഴിലാളികളുടെ കരാറുകാരുമായി ചർച്ച നടത്തി; വീഡിയോ ഇവിടെ കാണാം

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പ്രതിഷേധ കേന്ദ്രങ്ങളിൽ ഐജി ശ്രീജിത്ത് പരിശോധന നടത്തി; തൊഴിലാളികളുടെ കരാറുകാരുമായി ചർച്ച നടത്തി; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഐജി ശ്രീജിത്ത് പായിപ്പാട് സന്ദർശനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് പായിപ്പാട്ടെ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചത്. രണ്ടായിരത്തോളം വരുന്ന തൊഴിലാളികൾ തെരുവിലിറങ്ങിയതോടെ പ്രദേശത്ത് വൻ സംഘർഷാവസ്ഥയായി. തുടർന്നു പൊലീസ് ലാത്തി വീശിയാണ് ഇവിരെ പിരിച്ചു വിട്ടത്. തുടർന്നു ജില്ലാ കളക്ടറും, ജില്ലാ പൊലീസ് മൈധാവിയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്‌നത്തിന് താല്കാലികമായെങ്കിലും പരിഹാരം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് ഐജി ശ്രീജിത്തിനെ പ്രത്യേക അന്വേഷണത്തിലും, അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് ഇദ്ദേഹം ഇവിടെ ചുമതലയേറ്റെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഐജി പായിപ്പാട് എത്തിയത്. തുടർന്നു ആദ്യം അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഐജി സന്ദർശനം നടത്തി. ഇവിടെ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ വിലിയിരുത്തിയ ഇദ്ദേഹം, തൊഴിലാളികളോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ഭക്ഷണവും താമസവും ഇവരുടെ ആവശ്യങ്ങളും ഓരോ തൊഴിലാളികളോടും ചോദിച്ചറിയുകയായിരുന്നു ഇദ്ദേഹം. പലരും നാട്ടിലേയ്ക്കു മടങ്ങിപ്പോകണമെന്നതാണ് പ്രധാനമായ ആവശ്യമായി ഉന്നയിച്ചത്. എന്നാൽ, ഇത് സാധിക്കില്ലെന്ന നിലപാടാണ് ഇദ്ദേഹം മറുപടിയായി നൽകിയത്. തുടർന്നു തൊഴിൽ ഉടമകളുടെയും, കരാറുകാരുടെയും ഇവർക്ക് താമസം അനുവദിച്ചിരിക്കുന്ന ആളുകളുടെയും യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ പ്രശ്‌നങ്ങൾ എന്തൊക്കെയാണ് എന്നു മനസിലാക്കാൻ ചർച്ചകൾ നടത്തി. പ്രശ്‌നങ്ങൾ എല്ലാം കേട്ട് തയ്യാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

167 ക്യാമ്പുകളിലായി 12000 ത്തോളം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. 8500 ഓളം ആളുകൾ കൊറോണ പടർന്നു പിടിച്ചത് അറിഞ്ഞു നാട്ടിലേയ്ക്കു തിരികെ പോയിരുന്നു. മൂവായിരത്തോളം തൊഴിലാളികളാണ് നിലവിൽ ഇവിടെയുള്ളത്. ഇവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനു ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പ്രശാന്ത്കുമാർ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ സാജു വർഗീസ് എന്നിവരും ഐജിയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്നു.