കൊച്ചി: കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എ.ആർ.റഹ്‌മാന്റെ സംഗീതം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത‌് ഉപയോഗിച്ചെന്നും ഇതിനെതിരെ നിയമനടപടി : സ്വീകരിക്കുമെന്നും ‘ആടുജീവി തം’ സിനിമയുടെ നിർമാതാക്കൾ.
‘ഹോപ്’ എന്ന ഗാനമാണ് ടീമിന്റെ പ്രചാരണത്തിന് ഉപയോഗി
ച്ചതെന്ന് സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസ് പറഞ്ഞു.
യുകെ ആസ്ഥാനമായ കമ്പനിക്ക് ഗാനത്തിൻ് അവകാശം കൈമാറിയിരുന്നെങ്കിലും എഡിറ്റ് ചെയ്യാനോ റീമിക്സ് ചെയ്ത‌് മറ്റു കാര്യങ്ങൾക്ക് ഉപ യോഗിക്കാനോ ഉള്ള അനുമതി യില്ലെന്നു വിഷ്വൽ റൊമാൻസ് : പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനു നോട്ടിസ് അയച്ചുവെന്നും വ്യക്തമാക്കി. ഓസ്‌കർ ജേതാവായ എ.ആർ.റഹ്‌മാനാണു ഗാനത്തിനു സംഗീതം നൽകി അഭിനയിച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ പ്രചാരണത്തിനായാണു ഗാനം ഒരുക്കിയത്.
അതേ സമയം പാട്ടിൻ്റെ അവകാശം പണം കൊടുത്ത് വാങ്ങിയിരുന്നെന്നും അവകാശമുള്ള പാട്ടുകൾ കമ്പനികൾ ഇങ്ങനെ ഉപയോഗിക്കാറുണ്ടെന്നും കൊച്ചി ബ്ലൂ ടൈഗേ ഴ്സ് ഉടമകൾ പറഞ്ഞു.