video
play-sharp-fill

പട്ടാമ്പിയിലെ അരുംകൊല; പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തി; തൃത്താല പൊലീസിന്റെയും ഫൊറൻസിക്കിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പട്ടാമ്പിയിലെ അരുംകൊല; പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തി; തൃത്താല പൊലീസിന്റെയും ഫൊറൻസിക്കിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Spread the love

 

സ്വന്തം ലേഖകൻ

 

പാലക്കാട്: പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്.

 

കഴിഞ്ഞ ദിവസമാണ് പട്ടാമ്പിയിലെ കരിമ്പനക്കടവ് സ്വദേശിയായ അൻസാറിനെ വെട്ടിക്കൊന്നത്. തുടര്‍ന്ന് അൻസാറിന്റെ സുഹൃത്തായ മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കബീറിനായി തിരച്ചില്‍ നടക്കുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിവരമറിഞ്ഞതോടെ തൃത്താല പൊലീസും പട്ടാമ്പി ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തില്‍ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയതെന്നാണ് കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് നല്‍കിയ മൊഴി.

 

കഴിഞ്ഞ ദിവസം പട്ടാമ്പി തൃത്താല റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കാറിലെത്തിയ സംഘമാണ് അൻസാറിനെ വെട്ടിക്കൊന്നത്. പിന്നാലെ പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്‌ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് ചികിത്സ തേടിയെത്തുകയും ചെയ്തു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു യുവാവ്. വിദഗ്ദ്ധ ചികിത്സയ്ക്ക് മുൻപ് തന്നെ യുവാവ് മരണപ്പെടുകയായിരുന്നു.

 

അതേസമയം, കരിമ്പനക്കടവിന് സമീപം ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ കത്തിയുടെ കവറും പൊലീസ് കണ്ടെടുത്തു. കാറിലെത്തിയ സംഘം യുവാവിനെ കത്തിക്കൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. തന്നെ സുഹൃത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന് യുവാവ് ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നുവെന്നാണ് സൂചന.