
കോട്ടയം: അദ്ധ്വാനിക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ നിഷേധിക്കുന്നതിനാൽ പട്ടിക വിഭാഗക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ തോല്‌പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് സീഡിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
ഇന്ത്യയിൽ ആർ.എസ്.എസ്. എന്ന ദുർഭൂതം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ബ്രാഹ്മണ സർവാധിപത്യം പുനഃസ്ഥാപിക്കാൻ ബി.ജെ.പി. എന്ന മതേതര ജനാധിപത്യ വിരുദ്ധ പാർട്ടിയെ അധികാരത്തിലെത്തിച്ച് മതനിരപേക്ഷതയും ജനാധിപത്യവും നിയമനിർമ്മാണത്തിലൂടെ അട്ടിമറിക്കുന്നു. പാടത്തും പറമ്പിലും അധ്വാനിക്കുന്ന ഭൂരഹിത കർഷകരെയും തൊഴിലാളിക ളെയും ദുരിതത്തിലാക്കുന്ന കരിനിയമങ്ങൾ ഉണ്ടാക്കി നടപ്പാക്കുന്നു.
കോൺഗ്രസ് കൊണ്ടുവന്ന എല്ലാ ജനക്ഷേമ പദ്ധതികളും ഇല്ലാതാക്കു ന്നു. പട്ടികജാതി, പട്ടികവർഗ സംവരണം പ്രയോജനപ്പെടുത്തി, അസംബ്ലിയിലും പാർലമെൻ്റിലും പട്ടികജാതി/വർഗ പ്രതിനിധികളുടെ പിന്തുണയാൽ ബ്രാഹ്മ ണിസം സംരക്ഷിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാടത്തും പറമ്പിലും കൃഷി ചെയ്‌തു മുഴുവൻ ജനങ്ങളെയും തീറ്റിപ്പോ റ്റുന്ന പട്ടികജാതി ക്രിസ്‌ത്യാനികൾക്ക് സംവരണം നിഷേധിക്കുന്നു.
മനുഷ്യരെ മതത്തിൻ്റെ പേരിൽ വിലയിരുത്തുകയും മനുഷ്യനന്മയെ നിഷേധിച്ച് ഹിന്ദുമത രാഷ്ട്രം സൃഷ്‌ടിക്കാൻ അധികാരം പ്രയോഗിക്കുന്നു.
ഇത്തരം ഒരവസ്ഥയിൽ മതേതര ജനാധിപത്യ പാർട്ടിയായ കോൺഗ്രസ്സിനെ അധികാരത്തിൽ കൊണ്ടുവരുവാൻ ജാതി, മത വ്യത്യാസം നോക്കാതെ മുഴുവൻ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് സീഡിയൻ അഭ്യർത്ഥിച്ചു.
പിണറായി വിജയൻ അസംബ്ലിയിൽ പട്ടികജാതിക്കാർക്ക് സംവരണം കൊടുക്കാൻ താല്പര്യമില്ല എന്നു പ്രഖ്യാപിച്ചു, എന്നാൽ ഇന്ത്യയിൽ ആദ്യ മായി സവർണ സംവരണം നടപ്പാക്കി. പുറംവാതിൽ നിയമനത്തിലൂടെ സംവ രണ നിയമനം അട്ടിമറിക്കുന്നു.
ഇ-ഗ്രാന്റ് കൊടുക്കാത്തതിനാൽ വിദ്യാർത്ഥികൾ പഠനം നിർത്തിയിരി ക്കുന്നു. SC/ST ക്കുള്ള സൗജന്യ IAS, IPS, IFS കോച്ചിംഗ് സെൻ്ററുകൾ നിർത്തലാക്കിയിരിക്കുന്നു. അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങൾ 100 വർഷമായി അധികാര ത്തിൽ വരാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യക്ക് ആവശ്യമില്ല. അദ്ധ്വാനിക്കുന്ന കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ നിഷേധിക്കുന്നതിനാൽ പട്ടിക വിഭാഗക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളെ തോല്‌പിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യണമെന്ന് വിനീതമായി സീഡി യൻ അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി ലൂക്കോസ് കെ. നീലംപേരൂർ,.കുട്ടിയമ്മ, സചിവോത്തമപുരം,
ജോയി കടവിൽ ,
സി.വി. തങ്കമ്മ, പത്തനംതിട്ട എന്നിവർ പങ്കെടുത്തു



