മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു; കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കു മുന്നില്‍ ഇ സഞ്ജീവിനി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഇ സഞ്ജീവിനി പോർട്ടലിൽ ലോഗിൻ ചെയ്ത് ഡോക്ടർക്ക് മുന്നിൽ രോഗി നഗ്നതാ പ്രദർശനം നടത്തിയെന്ന് പരാതി. കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് മുന്നിലായിരുന്നു രോഗി നഗ്നതാ പ്രദർശനം നടത്തിയത്. ഡോക്ടറുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.
ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. സംഭവത്തിൽ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0