ഒൻപത് മാസം മുൻപ് വിവാഹിതയായ 19കാരി ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഒളിച്ചോടി ; പാവം ഭർത്താവ് ഒന്നുമറിയാതെ ഗൾഫിൽ
സ്വന്തം ലേഖിക
അമ്പലപ്പുഴ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോൾ ഒന്നും അറിയാതെ ഭർത്താവ് ഗൾഫിലാണ്.
പുന്നപ്രയിലാണ് സംഭവം. ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താൽപ്പര്യം കാമുകനൊപ്പം പോകാനായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപതുമാസം മുൻപ് വിവാഹിതയായ പത്തൊൻപതുകാരിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. ഇത് ബന്ധുക്കൾ തിരിച്ചറിഞ്ഞു. പൊലീസിൽ പരാതിയും കൊടുത്തു. ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനിൽ എത്തിയത്. ഇവരെത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ പരിസരം ബഹളത്തിനും കൂക്കിവിളികൾക്കും വേദിയായി.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി.
ഭർത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആൾക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാൽ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.
പിന്നീട്, അവരെ പൊലീസ് കോടതിയിൽ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാൽ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.
യുവതിക്ക് പ്രായപൂർത്തിയായ സാഹചര്യത്തിലാണ് ഇത്. ഈയിടെയാണ് ഗൾഫുകാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. അതിന് ശേഷം യുവാവ് ഗൾഫിൽ പോയി. ഇതിനിടെയാണ് കഥയിലേക്ക് വീണ്ടും കാമുകൻ എത്തുന്നത്. കാമുകിയേയും കൊണ്ട് പോകുന്നതും. കാമുകന് 21 വയസ്സായിട്ടില്ല.
എന്നാൽ പ്രായപൂർത്തിയായവർക്ക് സ്വന്തം കാര്യത്തിൽ തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് യുവതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതും.