സ്വന്തം ലേഖിക
തിരുവനന്തപുരം: വിവാദങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ കൂടപ്പിറപ്പായി മാറിയിരിക്കുകയാണ്.
ഇത്തവണ വിവാദങ്ങളൊഴിഞ്ഞുനില്‍ക്കയാണെന്ന് കരുതിയിരിക്കയാണ് സംവിധായകൻ വിനയൻ തന്റെ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ടിനെ തഴയാൻ’ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ രഞ്ജിത് ശ്രമിച്ചതിന്റെ തെളിവുകളും വിനയൻ പുറത്തുവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുകയും ചെയ്തു. ഇതോടെ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശം നല്‍കി.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ എത്തിയിരുന്നു. അതിന് ശേഷവും കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായി.
അതിനിടെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വേളയില്‍ ജൂറി അംഗങ്ങളോടു ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത് ആശയവിനിമയം നടത്തിയിരുന്നതായി ജൂറി അംഗവും ഗായികയുമായ ജെൻസി വെളിപ്പെടുത്തി. നേരത്തെ ജൂറി അംഗമായിരുന്ന നേമം പുഷ്പരാജിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.
ഇതെല്ലാം രഞ്ജിത്തിന് കുടുക്കാണ്. രഞ്ജിത്തിന്റെ രാജി ആവശ്യത്തിന് സമ്മര്‍ദ്ദം കൂടുകയാണ്. വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് വിവാദം തുടങ്ങിയത്.
രഞ്ജിത്തിനു ക്ലീൻ ചിറ്റ് നല്‍കും മുൻപ് മന്ത്രി സജി ചെറിയാൻ കാര്യങ്ങള്‍ അന്വേഷിക്കണമെന്നു വിനയൻ പറഞ്ഞു. ‘വിശ്വവിഖ്യാത സംവിധായകര്‍’ പറയുന്നതു വിശ്വസിക്കാതെ മന്ത്രി നിയമവും ചട്ടവും നോക്കണമെന്നും അഭിപ്രായപ്പെട്ടു. താൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ബോധപൂര്‍വം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോണ്‍ സംഭാഷണം വിനയൻ പുറത്തുവിട്ടിരുന്നു.
ഈ സാഹചര്യത്തില്‍ രഞ്ജിത്ത് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ സിപിഎം അനുമതിയോടെ മാത്രമേ രാജിയുണ്ടാകൂ. വിനയൻ സമ്മര്‍ദ്ദം തുടരുന്നത് സര്‍ക്കാരിനും തലവേദനയാണ്.