play-sharp-fill
ജില്ലയിൽ ബുധനാഴ്ച മഴ തകര്‍ത്ത് പെയ്തു. പത്തനംത്തിട്ടയിൽ പെയ്ത മഴയിൽ ; ഉരുള്‍ പൊട്ടി,വയല്‍ ഒലിച്ചുപോയി. 

ജില്ലയിൽ ബുധനാഴ്ച മഴ തകര്‍ത്ത് പെയ്തു. പത്തനംത്തിട്ടയിൽ പെയ്ത മഴയിൽ ; ഉരുള്‍ പൊട്ടി,വയല്‍ ഒലിച്ചുപോയി. 

 

 

 

 

 

പത്തനംതിട്ട : ജില്ലയിലാകെ ബുധനാഴ്ചത്തെ മഴ തകര്‍ത്ത് പെയ്തെങ്കിലും പത്തനംതിട്ട നഗരത്തേയും സമീപ പഞ്ചായത്തുകളേയും അത് പേടിപ്പിച്ചു. നരങ്ങാനത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ സ്ത്രീയെ കാണാതായി. ചുരുളിക്കോട് കോട്ടതട്ടിമലയില്‍ ഉരുള്‍പൊട്ടി.

 

 

 

ചെന്നീര്‍ക്കര ആറാം വാര്‍ഡിലെ പനയ്ക്കലില്‍ ഭാഗത്ത് ഭൂമിയ്ക്കടിയില്‍ നിന്നുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ വയല്‍ ഒഴുകിപ്പോയി. ആളപായമോ നാശനഷ്ടമോ ഇല്ല. ശബരിമലയില്‍ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ രാത്രിയും തുടരുകയാണ്.മലയോരമേഖലയാകെ മണ്ണിടിച്ചില്‍ ഭീതിയിലാണ്.

 

 

ചുരുളിക്കോട്ട് മലയിടിഞ്ഞ ഭാഗത്തെ നാലും കലഞ്ഞൂര്‍ പുറ്റുമണ്‍, മണ്ണില്‍ ഭാഗം എന്നിവിടങ്ങളില്‍ നിന്നായി ഏഴ് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി.ഗോപകുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയുടെ പേരില്‍ മണ്ണെടുപ്പ് നടക്കുന്ന പട്ടം തോന്നിക്കുഴി ഭാഗത്തുള്ളവര്‍ ആശങ്കയിലായി.  മണ്ണുമായി ലോറികള്‍ ഓടി നശിച്ചിരുന്ന റോഡുകള്‍ ബുധനാഴ്ചത്തെ മഴയില്‍ തകര്‍ന്നു. പലരുടേയും വീടിന്റെ മതിലുകള്‍ ഇടിഞ്ഞുവീണു.

 

 

 

 

 

തോന്നിയാമല ഭാഗത്ത് മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് റോഡിന്റെ അടിഭാഗം പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പടെ നിലം പതിയ്ക്കാറായിട്ടുണ്ട്.  പത്തനംതിട്ട നഗരത്തില്‍ സെൻട്രല്‍ ജങ്ഷൻ മുതല്‍ സ്റ്റേഡിയം വരെയുള്ള റോഡിന്റെ വശങ്ങളിലുള്ള പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.