പത്തനംതിട്ട ഓമല്ലൂരില്‍ വീട്ടുവളപ്പില്‍ പേപ്പട്ടി കയറി;വീട്ടുമുറ്റത്തേയ്ക്ക് ഓടിക്കയറിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി നാട്ടുകാര്‍

Spread the love

പത്തനംതിട്ട: പേവിഷ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു. വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പുറത്ത് ഇറങ്ങാന്‍ സാധിക്കാത്ത വിധം നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിലാണ് സംഭവം. പത്തനംതിട്ട- പന്തളം പാതയില്‍ റോഡരികിലുള്ള വീട്ടിലേക്ക് രാവിലെ പത്തുമണിയോടെയാണ് തെരുവുനായ ഓടിക്കയറിയത്. ഇവിടെ പ്രായമായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ തന്ത്രപൂര്‍വ്വം നായയെ വീട്ടുവളപ്പിലിട്ട് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച്‌ വിവരം പറയുകയും ചെയ്തു.

തുടര്‍ന്ന് വീട്ടിലുള്ളയാള്‍ വീടും പൂട്ടിയിരിക്കുകയാണ്. ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതോടെ, നായയ്ക്ക് പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി ഇതിനെ പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍.