
കടുവാഭീഷണിയില്‍ പത്തനംതിട്ട പെരുനാട്; പശുവിനെ കൊന്ന് തിന്നു; പ്രദേശത്ത് ഫോറസ്റ്റ് സംഘത്തിന്‍റെ പെട്രോളിംഗും പൊലീസിന്‍റെ സേവനവും ശക്തമാക്കി
സ്വന്തം ലേഖിക
പത്തനംതിട്ട: കടുവാഭീഷണിയില്‍ പത്തനംതിട്ട പെരുനാട് മടത്തുംമുഴിക്കാര്‍.
കുളത്തിന്‍ നിരവില്‍ കെട്ടിയിട്ട പശുവിനെ കടുവ കടിച്ചു കൊന്നു.
പെരുന്നാട് മൂന്നാം വാര്‍ഡില്‍ വളഞ്ഞനാല്‍ വീട്ടില്‍ റെജിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയുടെ കിഴക്കന്‍ വനമേഖലകളിലെ പല പ്രദേശങ്ങളിലും ഭീതി നിലനില്‍ക്കെയാണ് പെരുന്നാട്ടില്‍ കടുവയുടെ ആക്രമണമണമുണ്ടാകുന്നത്.
കടുവ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണമാരംഭിച്ചു. കഴിഞ്ഞദിവസം തന്നെ മറ്റ് മൂന്നിടങ്ങളില്‍ പ്രദേശവാസികള്‍ കടുവയെ കണ്ടതായി പറയുന്നുണ്ട്.
പരാതികള്‍ക്ക് പിന്നാലെ രാജമ്പാറ സ്‌റ്റേഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്ന് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്ത് ഫോറസ്റ്റ് സംഘത്തിന്‍റെ പെട്രോളിംഗും പൊലീസിന്‍റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.