video
play-sharp-fill

പത്തനംതിട്ട ആറന്മുളയിൽ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; മുൻപും സമാനമായ പെരുമാറ്റം പ്രതിയിൽ നിന്ന് ഉണ്ടായപ്പോൾ ആവർത്തിക്കരുതെന്ന് താക്കീത് നല്കിയിരുന്നതായി യുവതിയുടെ മൊഴി

പത്തനംതിട്ട ആറന്മുളയിൽ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; മുൻപും സമാനമായ പെരുമാറ്റം പ്രതിയിൽ നിന്ന് ഉണ്ടായപ്പോൾ ആവർത്തിക്കരുതെന്ന് താക്കീത് നല്കിയിരുന്നതായി യുവതിയുടെ മൊഴി

Spread the love

പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതിരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസ് എടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസുകാരന്‍ യുവതിയെ കടന്നുപിടിച്ചത്. നേരത്തെയും ഇയാള്‍ ഈ യുവതിയെ കടന്നുപിടിച്ചിരുന്നു. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് അവര്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും ഇയാളുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടയാതിന് പിന്നാലെ യുവതി എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

എസ്എച്ച്ഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിന്നാലെ യുവതി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സജീഫ്ഖാനെതിരെ പൊലീസ് കേസ് എടുത്തു. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട ഡിവൈഎസ്പിയും സെപ്ഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും നടത്തിയ അന്വേഷണത്തിലാണ് സസ്‌പെന്റ് ചെയ്യാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group