പത്തനംതിട്ടയിലെ പൊലീസ് അതിക്രമം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും; കുറ്റക്കാരായ പൊലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല

Spread the love

പത്തനംതിട്ട: പത്തനംതിട്ടയിലെ പോലീസ് അതിക്രമ കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

video
play-sharp-fill

പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐ ജിനു അടക്കം മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പരുക്കേറ്റ സിത്താരയുടെ മൊഴിയില്‍ കേസെടുത്തെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്തിട്ടില്ല.

അതേസമയം സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ഇതുവരെ കേസില്‍ പ്രതി ചേർത്തിട്ടില്ല.
എസ് ഐ അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരായ കേസില്‍ ഉന്നതല അന്വേഷണമെന്ന് ഇരകള്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതിയും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പൊലീസ് അതിക്രമത്തില്‍ കേസെടുത്ത് രണ്ടു ദിവസമായിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിരുന്നില്ല.