പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു,പന്തളം സ്വദേശിയായ പ്രതിക്ക് 35 വര്‍ഷം തടവും പിഴയും; ശിക്ഷ വിധിച്ചത് പത്തനംതിട്ട അതിവേഗ പോക്സോ കോടതി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട : പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 35 വര്‍ഷം തടവും 1, 30,000 രൂപ പിഴയും ശിക്ഷ.

പന്തളം സ്വദേശി നകുലനെതിരെ, പത്തനംതിട്ട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. നകുലന്‍ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ ചൈല്‍‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കി. തുടര്‍ന്നാണ് കുട്ടി ദുരനുഭവം തുറന്ന് പറഞ്ഞത്. അമ്മയുടെ സാന്നിധ്യത്തില്‍ കുഞ്ഞിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും പ്രതി നകുലനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

 

പോക്സോ ആക്ടിലെ 5 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ട് വകുപ്പുകള്‍ക്കും 10 വര്‍ഷം വീതവും മറ്റ് മൂന്ന് വകുപ്പുകളില്‍ 5 വര്‍ഷം വീതവുമാണ് തടവ്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. പിഴത്തുകയില്‍ അരലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുക അടച്ചില്ലെങ്കില്‍ 16 മാസം അധിക തടവ് അനുഭവിക്കണം.