video
play-sharp-fill

പത്തനംതിട്ടയില്‍ മരിച്ചവര്‍ക്കും പെന്‍ഷന്‍; ‘പരേതര്‍ക്ക്’ വിതരണം ചെയ്തത് 29 ലക്ഷത്തിലധികം രൂപ; അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചതായും കണ്ടെത്തൽ

പത്തനംതിട്ടയില്‍ മരിച്ചവര്‍ക്കും പെന്‍ഷന്‍; ‘പരേതര്‍ക്ക്’ വിതരണം ചെയ്തത് 29 ലക്ഷത്തിലധികം രൂപ; അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചതായും കണ്ടെത്തൽ

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയില്‍ മരിച്ചുപോയവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തതായി ആക്ഷേപം.

29 ലക്ഷത്തിലധികം രൂപ പരേതര്‍ക്ക് വിതരണം ചെയ്തതിൻ്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരാവകാശ പ്രവത്തകനായ റഷീദ് ആനപ്പാറക്ക് ലഭിച്ചവിവരാവകാശ രേഖയിലൂടെയാണ് ക്രമക്കേട് പുറത്തായത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചവര്‍ക്ക് പത്തനംതിട്ട നഗരസഭ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്‌തതായാണ് വിവരം. 2019 മുതല്‍ മരണമടഞ്ഞ 68 ഓളം പേരുടെ അക്കൗണ്ടിലേക്കാണ് മരണ ശേഷവും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് വരുന്നതായി കണ്ടെത്തിയത്.

സോഷ്യല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഇത്തരത്തില്‍ മരണമടഞ്ഞവരുടെ അകൗണ്ടില്‍വിതരണം ചെയ്ത തുക കേരളാ സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന്റെ ഫണ്ടിലെക്ക് തിരികെ നല്‍കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നടപ്പാക്കിയിരുന്നില്ല. ഇതില്‍ ചില അക്കൗണ്ടുകളില്‍ നിന്നും ബന്ധുക്കള്‍ പണംപിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.