പത്തനംതിട്ടയിൽ ഒന്നര വര്‍ഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച്‌ മൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയില്‍; മൃതദേഹം സംസ്കരിച്ചതായി കരുതുന്ന സ്ഥലത്ത് പരിശോധന; കേസിൽ വഴിത്തിരിവായത് തുടരന്വേഷണത്തിനിടെ പൊലീസിന് തോന്നിയ ചില സംശയങ്ങള്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര വര്‍ഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം.

പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ 2021 നവംബറിലാണ് പൊലീസ് കേസെടുത്തത്.
ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കുഴിച്ച്‌ മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും.
നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച്‌ മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.