നൗഷാദിന്റെ തിരോധാനം; ഭാര്യയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്; യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് അഫ്‌സാന കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. ഇവര്‍ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ മാനസിക നിലയില്‍ പ്രശ്നങ്ങളില്ലെന്നാണ് വിലയിരുത്തല്‍. യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കുഴിയെടുത്തു നോക്കിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

നിലവില്‍ റിമാൻഡിലുള്ള അഫ്‌സാനയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൃത്യം നടത്താൻ യുവതിയെ ആരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കും.

പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.