കോട്ടയം ചാന്നാനിക്കാട് ശ്രീ മഹാവിഷണു ക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്ക മണ്ഡപം കുത്തി തുറന്ന് മോഷണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖിക
കോട്ടയം: ചാന്നാനിക്കാട് ശ്രീ മഹാ വിഷണു ക്ഷേത്രത്തിന്റെ കണിയാമലയിലെ കാണിക്ക മണ്ഡപം കുത്തി തുറന്ന് മോഷണം.
ജംഗ്ഷനിലെ സെന്റ് മേരീസ് ജറുസലേം കാനായ സുറിയാനി പള്ളിയിലെ കുരിശും തൊട്ടിയുടെ വാതിൽ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും മോഷണം നടത്താൻ ശ്രമം നടന്നു. ഇവിടെത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ടരയോടെയാണ് മോഷണ ശ്രമം നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
രാവിലെ കാണിക്ക മണ്ഡപത്തിൽ വിളക്ക് തെളിയിക്കാനെത്തിയ നാട്ടുകാരാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് വാർഡ് മെമ്പറിനെയും പിന്നീട് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പനച്ചിക്കാട് പഞ്ചായത്തിന്റെ, 18, 5 വാർഡുകളിലായാണ് കാണിക്കമണ്ഡപവും, കുരിശും തൊട്ടിയും സ്ഥിതി ചെയ്യുന്നത്.
Third Eye News Live
0