play-sharp-fill
പത്തനംതിട്ട എല്‍ഡിഎഫില്‍ പൊട്ടിത്തെറി; മുന്നണി ധാരണ അട്ടിമറിക്കുന്നുവെന്ന് സിപിഐ; എല്‍ഡിഎഫ് പരിപാടികളില്‍ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടേന്ന് കടുത്ത നിലപാട്; അതൃപ്തി പരസ്യമാക്കി പ്രതിഷേധം

പത്തനംതിട്ട എല്‍ഡിഎഫില്‍ പൊട്ടിത്തെറി; മുന്നണി ധാരണ അട്ടിമറിക്കുന്നുവെന്ന് സിപിഐ; എല്‍ഡിഎഫ് പരിപാടികളില്‍ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടേന്ന് കടുത്ത നിലപാട്; അതൃപ്തി പരസ്യമാക്കി പ്രതിഷേധം

പത്തനംതിട്ട: മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പത്തനംതിട്ട സിപിഐയില്‍ കലഹം രൂക്ഷമാകുന്നു.

എല്‍ഡിഎഫ് പരിപാടികളില്‍ ഇനി സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന കടുത്ത നിലപാട് പോലും ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ഉയർന്നു. അതേസമയം സിപിഐയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് സിപിഎം മുതലെടുക്കുന്നത്.

ഇടതുമുന്നണിയിലെ ധാരണ പ്രകാരം ഡിസംബർ 22 ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി സിപിഎം ഒഴിയേണ്ടതായിരുന്നു. പിന്നീടുള്ള ഒരു വർഷം സിപിഐക്കാണ് അവസരം. പക്ഷെ സിപിഎം നേതാവ് ഓമല്ലൂർ ശങ്കരൻ പ്രസിഡന്‍റായി തുടരുന്നു, സിപിഐ ജില്ലാ നേതൃത്വം വെറും കാഴ്ചക്കാരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലവട്ടം ചർച്ച നടത്തിയിട്ടും സിപിഎം പദവി വിട്ടുകൊടുക്കുന്നില്ല. ഇന്നലെ ചേർന്ന സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമർശനമാണ് ഇക്കാര്യത്തില്‍ ഉയർന്നത്. ഇനി എല്‍ഡിഎഫ് പരിപാടികളില്‍ സിപിഎമ്മുമായി സഹരിക്കരുതെന്ന നിലപാട് പോലും മുതിർന്ന നേതാക്കളെടുത്തു.

എല്‍ഡിഎഫ് റാലിയില്‍ സിപിഐ ഒറ്റയ്ക്ക് പങ്കെടുത്തു .സിപിഎം നേതാക്കളുമായി വേദി പങ്കിട്ടില്ല .വേദിയില്‍ ഇരിക്കാതെ സദസ്സില്‍ ഇരുന്നു സിപിഐ നേതാക്കള്‍ പ്രതിഷേധം പരസ്യമാക്കി .

രണ്ട് ദിവസത്തിനകം സിപിഎമ്മുമായി സംസാരിച്ച്‌ തീരുമാനമാക്കുമെന്ന സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍റെ ഉറപ്പിലാണ് തർക്കങ്ങള്‍ തല്‍ക്കാലത്തേക്ക് ഒതുങ്ങിയത്.