video
play-sharp-fill

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപത്തൊന്നു വയസുകാരൻ പിടിയിൽ; ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഇരുപത്തൊന്നു വയസുകാരൻ പിടിയിൽ; ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

Spread the love

സ്വന്തം ലേഖകൻ

ഇലവുംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാല് വയസ്സുകാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ ഇരുപത്തൊന്നു വയസുകാരനെ പൊലീസ് പിടികൂടി.

ഏനാദിമംഗലം വില്ലേജിൽ ചെളിക്കുഴി – കന്നിട വേടമല ഗിരിജാ വിലാസത്തിൽ അശോക് കുമാറിനെ (21)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണ്മാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ കണ്ട് ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച അശോകനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടു ദിവസം മുൻപ് പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പത്തനാപുരത്തു വച്ച് പൊലീസ് പരിശോധന കണ്ട് തിരികെ പോന്നു.

ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇവർ ഉപയോഗിച്ചിരുന്ന വാടക കാറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.തുടർന്ന് റബർ തോട്ടത്തിനു നടുവിലുള്ള പ്രതിയുടെ മറ്റൊരു വീട്ടിൽ ഇവർ രഹസ്യമായി താമസിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഇലവുംതിട്ട എസ്എച്ച്ഒ അയൂബ് ഖാൻ, എസ്ഐമാരായ ജയേഷ്, സത്യദാസ്, അശോക് കുമാർ, എഎസ്ഐ വിനോദ് കുമാർ,

വിജയകുമാർ, എസ്‌സിപിഒമാരായ കെ.എസ്. സജു, സന്തോഷ്കുമാർ, ബിനോയ്, സുരേഷ്കുമാർ, സിപിഒമാരായ താജുദീൻ , ശ്യാംകുമാർ, അൻവർ ഷാ, ശ്രീജിത്ത്, അനൂപ് എന്നിവർ അംഗങ്ങളായിരുന്നു.