പത്തനംതിട്ടയിൽ മൂന്ന് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം തെങ്ങിൻകുഴിയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

പത്തനംതിട്ട : ഏകദേശം മൂന്ന് ദിവസം പഴക്കമുള്ള 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി.

ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് കണ്ടത്. സംഭവമറിഞ്ഞ് ഏനാത്ത് പോലീസ് സ്ഥലത്തെത്തി. രണ്ട് ദിവസമായി ദുർഗന്ധമുയരുന്നുണ്ടായിരുന്നെന്നു സമീപവാസികൾ അറിയിച്ചു.

മൃതശരീരം അഴുകി പുഴുവരിച്ച നിലയിലാണ്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.