കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധൻ അറസ്റ്റിൽ; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഷാജി മാത്യുവാണ് വിജിലൻസിന്റെ പിടിയിലായത്

Spread the love

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ നേത്രരോഗ വിദഗ്ധൻ വിജിലൻസ് പിടിയിൽ.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്.

നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി മാത്യു. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് എത്തിയത്. ഇയാളുടെ പക്കൽ നിന്ന് 3,000 രൂപ കണ്ടെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group