play-sharp-fill
കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാന്‍ എത്തിയ ഭാര്യ പിതാവിനെയും മകനെയും ആക്രമിച്ചു ; ചുറ്റിക ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു; ദേവികുളത്ത് യുവാവ് അറസ്റ്റിൽ

കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാന്‍ എത്തിയ ഭാര്യ പിതാവിനെയും മകനെയും ആക്രമിച്ചു ; ചുറ്റിക ഉപയോഗിച്ച് നടത്തിയ മർദ്ദനത്തിൽ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു; ദേവികുളത്ത് യുവാവ് അറസ്റ്റിൽ

ദേവികുളം: കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാന്‍ എത്തിയ ഭാര്യ പിതാവിനെയും മകനെയും മാരക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച യുവാവ് അറസ്റ്റില്‍. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ടി. സുബ്രമണ്യന്‍ മണി ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ ഇയാളുടെ സഹോദരനും ഭാര്യയും ഒളിവിലാണ്.

പഴയ മൂന്നാര്‍ ഡിവിഷനില്‍ കറുപ്പ് സ്വാമി, മകന്‍ മണികണ്ഠന്‍ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സുബ്രമണ്യന്‍ ചുറ്റിക ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു. മണികണ്ഠന്‍റെ തലയ്ക്കാണ് കമ്പിവടി കൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ദേവികുളം എസ് എച്ച് ഓ എസ്.ശിവലാല്‍, എസ് ഐമാരായ എന്‍.ജെ.സണ്ണി, കെ.തമ്പിരാജ്, എ എസ് ഐ ബി.സന്തോഷ്, സി പി ഓ മാരായ പി.കെ.അനീഷ്, സ്മിതാ ലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group