play-sharp-fill
പത്തനംതിട്ട തെരഞ്ഞെടുപ്പ് ;  ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

പത്തനംതിട്ട തെരഞ്ഞെടുപ്പ് ; ആന്റോ ആന്റണിക്കെതിരെ ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊച്ചി: പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ഇടതു സ്ഥാനാർത്ഥി വീണ ജോർജ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13 ലേക്ക് മാറ്റി.

യുഡിഎഫിനുവേണ്ടി മത്സരിച്ച ആന്റോ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണഘട്ട ത്തിൽ നിരവധി പെരുമാറ്റ ചട്ട ലംഘനങ്ങൾ നടത്തിയെന്ന് ആരോപണമുയർന്നിരുന്നു. ആന്റോ ആന്റണി എംപി മതത്തിന്റെ പേരിൽ വോട്ട് പിടിച്ചത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റോ ആന്റണി എംപിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗങ്ങൾ നടത്തി ഭർത്താവിനു വേണ്ടി പ്രചാരണം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കണ്ടെത്തിയതിനാൽ ഹൈക്കോടതി കേസ് ഫയലിൽ സ്വീകരിച്ചു.

 

Tags :