പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശം പെരുമാറ്റം; പോലീസുകാരൻ അറസ്റ്റിൽ; പിടിയിലായത് ഐജി ലക്ഷ്മണയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഇടുക്കി കാഞ്ചിയാർ സ്വദേശിയ സതീശനെയാണ് അറസ്റ്റ് ചെയ്തത്. ഐജി ലക്ഷ്മണയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ.

പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സിൽ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ സതീശിന്‍റെ അതിക്രമം. യുവതി പരാതി പറഞ്ഞതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group