പത്തനംതിട്ടയിൽ  നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് അപകടം; തിരുവല്ലാ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് അപകടം; തിരുവല്ലാ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല – മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് ( 23 ) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ല-മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. രാജേഷിന്‍റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒപ്പം സഞ്ചരിച്ച സുഹൃത്ത് രാജീവിന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. രാജീവിന്‍റെ പരുക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.