പാത്താമുട്ടം പള്ളി പ്രശ്നം കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാം; വി എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയ്ക്കും കരോൾ സംഘത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമിച്ചെന്നും, ചില കുടുംബങ്ങൾക്ക് ഊരുവിലക്ക് എന്നും പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാമാണ്. ഡിസംബർ 23ന് രാത്രിയിൽ മുപ്പതോളം വരുന്ന കരോൾസംഘം പാത്താമുട്ടം മുട്ടുചിറ കോളനിയിൽ എത്തിയപ്പോൾ പരിസരത്ത് ഉണ്ടായിരുന്ന കൗമാരക്കാരയവർ ഉൾപ്പെടെ മൂന്നുനാലു യുവാക്കൾ സംഘത്തോടൊപ്പം പാട്ടുപാടാൻ ശ്രമിച്ചെന്ന ആക്ഷേപം ഉന്നയിച്ച് കരോൾസംഘത്തിലെ ചിലർ ഇവരെ ആക്രമിച്ചു.
കരോൾ സംഘത്തിലെ ചിലരുടെ കൈവശം കമ്പിവടിയും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ നാലു യുവാക്കൾ കോട്ടയം ജനറൽ ആശുപത്രിയിൽ അന്നുരാത്രി 10.30 യോടുകൂടി ചികിത്സ തേടി. പരിക്കേറ്റവരുടെ ബന്ധുക്കളിൽ ചിലർ ഇവരെ ആക്രമിച്ചവരിൽ ഒരാളുടെ വീട്ടിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോൾ ആ വീട്ടുകാരുമായി വഴക്കുണ്ടായി. ഇതേത്തുടർന്ന് വീട്ടുകാരിൽ ഒരാൾ സമീപത്തെ പള്ളിയിലേയ്ക്ക് ഓടിക്കയറി. തുടർന്ന് ഇയാളുടെയും പള്ളി സെക്രട്ടറിയുടെയും നേതൃത്വത്തിൽ പള്ളിയ്ക്കുള്ളിലെ കസേരകൾ തല്ലിപ്പൊട്ടിക്കുകയും ആഹാരപദാർഥങ്ങൾ വിതറുകയുമായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പള്ളി ആക്രമിച്ചെന്ന് കള്ളമൊഴി നൽകി. എന്നാൽ, പൊലീസിന് വസ്തുതകൾ മനസിലായി. സംഭവം നടന്ന 23-ാം തീയതിയോ തുടർന്ന് 24 തീയതിയോ ‘ഊരുവിലക്ക്’ എന്ന് പറയുന്ന കുടുംബങ്ങൾ പള്ളിയിൽ താമസിച്ചിട്ടില്ല. വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ ഇരുകൂട്ടരും പ്രശ്നം പറഞ്ഞു തീർക്കുവാൻ ഇരുന്ന സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ ഇവരെ സന്ദർശിക്കുന്നത്. തുടർന്നാണ് ഊരുവിലക്ക് എന്ന ആരോപണം ഉന്നയിക്കപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎഫ്ഐ യെ ഈ ആരോപണത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും ഇതോടെയാണ്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ ഡിവൈഎഫ്ഐ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. പ്രതികളാക്കപ്പെട്ടവരുടെ പേരിൽ 452, 354 തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണുണ്ടായത്. പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകരെ കോട്ടയം ജനറൽ ആശുപത്രിയിൽ രാത്രി 10 മണിക്ക് പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സ തേടിയവർ പള്ളി ആക്രമിച്ചെന്ന് പറയുന്നത് തികച്ചും വാസ്തവവിരുദ്ധമാണ്. രാത്രി 10.30ന് പള്ളി ആക്രമിച്ചെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പൊലീസ് അറ്സറ്റ് ചെയ്തവർക്ക് കോടതിയാണ് ആദ്യം താൽക്കാലിക ജാമ്യവും പിന്നീട് സ്ഥിരജാമ്യവും നൽകിയത്.
പ്രതികളെന്ന് പറയപ്പെടുന്നവർക്ക് പനച്ചിക്കാട്, കുറിച്ചി എന്നീ പഞ്ചായത്തുകളിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരാരും ഈ പ്രദേശത്ത് പിന്നീട് പ്രവേശിച്ചിട്ടില്ല. പിന്നെ ഇവർക്ക് ഈ കുടുംബങ്ങളെ എങ്ങനെ തടഞ്ഞുവെയ്ക്കാനാകും.? മാത്രവുമല്ല 23 മുതൽ പള്ളി പോലീസ് സംരക്ഷണയിലുമാണ്. ഈ പള്ളിക്ക് അടച്ചുറപ്പോ ശുചിമുറികളോ ഇല്ല. ഈ സ്ഥലത്താണ് ഊരുവിലക്കു മൂലം ഇവർ ദിവസങ്ങളായി താമസിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ സമീപവാസികളായ ഇവർ മാധ്യമ പ്രവർത്തകരോ രാഷ്ട്രീയ നേതാക്കളോ എത്തുമ്പോൾ മാത്രമാണ് പള്ളിയിൽ എത്തുന്നത് എന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
സ്വഭാവദൂഷ്യത്തെ സംബന്ധിച്ച് പള്ളിയ്ക്ക് സമീപം താമസിക്കുന്ന ഒരു യുവതി ബിഷപ്പിന് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി ഈ പള്ളിയുടെ ചുമതലയിൽ നിന്നും, വൈദിക സ്ഥാനത്തു നിന്നും മാറ്റി നിർത്തപ്പെട്ട അച്ചനും, അദ്ദേഹത്തിന്റെ സഹോദര പുത്രനും, നിലവിൽ പള്ളി സെക്രട്ടറിയായ വ്യക്തിയും എംഎൽഎയും ചേർന്നാണ് ഈ രാഷ്ട്രീയനാടകത്തിന് തിരക്കഥ ഒരുക്കിയത്. 2013 ൽ ഈ വൈദികന് എതിനെതിരെ യുവതി ചിങ്ങവനം എസ്.ഐ ക്ക് പരാതി നൽകിയെങ്കിലും പോലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഈ പരാതി തുടരന്വേഷണത്തിന് ചങ്ങനാശ്ശേരി സി.ഐക്ക് കൈമാറി. എന്നാൽ അന്നത്തെ ഭരണതലങ്ങളിലെ ഇടപെടൽ മൂലം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുന്നതിനു പകരം, വൈദികനെയും പരാതിക്കാരിയായ യുവതിയെയും ചങ്ങനാശേരി സിഐ ഓഫീസിൽ വിളിച്ചുവരുത്തി സംഭവം ഒതുക്കി തീർക്കുകയാണ് ചെയ്തത്. ഈ കാലയളവിൽ സ്ഥലം എംഎൽഎയായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി വൈദികന് എതിരെ പരാതി നൽകിയ യുവതിയുടെ മകൻ സ്ഥലത്തില്ലായിരുന്നിട്ട് കൂടി ഇപ്പോൾ നടന്ന സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടത് മുൻവൈരാഗ്യത്തിന്റെ ഭാഗമായാണ്.
ഇതാണ് വസ്തുതകളെന്ന് പ്രദേശത്ത് എത്തുന്ന ഏതൊരാൾക്കും മനസിലാക്കാനാവും. ഈ പ്രദേശത്ത് ആകെയുള്ള 80 വീട്ടുകാരിൽ 74 വീട്ടുകാരും പള്ളി ആക്രമിച്ചു എന്നതും പള്ളിയിൽ തടഞ്ഞുവെച്ചുവെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് എവിടെ പറയാനും തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്രചാരണങ്ങളിലൂടെ പ്രദേശത്തെ സൈ്വരജീവിതം തകർക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികൾ മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും കൂട്ടപരാതി നൽകിയിട്ടുമുണ്ട്. വ്യാജപ്രചാരണത്തിലൂടെ പ്രദേശത്തെ ജനങ്ങളെ അപമാനിക്കുകയാണെന്നും പരാതിയിലുണ്ട്. പ്രദേശത്ത് സൈ്വരജീവിതവും സമാധാനവും ഉറപ്പാക്കണമെന്നും എംഎൽഎ ബഹുജനാഭിപ്രായം മാനിക്കണമെന്നും വി.എൻ വാസവൻ അഭിപ്രായപ്പെട്ടു.