ഓസീസ് പേസർ പാറ്റ് കമ്മിൻസ് ഐപിഎലിൽ നിന്ന് പിന്മാറി; പ്രഖ്യാപനം ട്വിറ്റർ ഹാൻഡിലിലൂടെ; നിരാശയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകർ

Spread the love

സ്വന്തം ലേഖകൻ

ദില്ലി: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഓസീസ് പേസർ പാറ്റ് കമ്മിൻസ് അടുത്ത വർഷത്തെ ഐപിഎലിൽ നിന്ന് പിന്മാറി. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കമ്മിൻസിൻ്റെ പ്രഖ്യാപനം.

ആവശ്യം അംഗീകരിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെൻ്റിന് കമ്മിൻസ് നന്ദി അറിയിച്ചു. ആഷസും ലോകകപ്പും അടക്കം രാജ്യാന്തര മത്സരങ്ങൾ ഉള്ളതിനാലാണ് ഐപിഎൽ ഒഴിവാക്കുന്നതെന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ കൂടിയായ കമ്മിൻസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും ഡൽഹി ഡയർഡെവിൾസിനുമായി ഐപിഎൽ കളിച്ചിട്ടുള്ള കമ്മിൻസ് 42 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റ് നേടിയിട്ടുണ്ട്.

കൊൽക്കത്തയുടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സും ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു. ഗെയിമിന്റെ ദൈർഘ്യമേറിയ ഫോർമാറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് പിന്മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ബില്ലിംഗിനെ കെകെആർ വാങ്ങിയത്.