പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവ് മരിച്ചു; മരിച്ചത് കൊല്ലമുള സ്വദേശിയായ യുവാവ്
പത്തനംതിട്ട: കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈത്(22) ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ തോട്ടില്‍ വെള്ളം ഉയരാന്‍ തുടങ്ങിയിരുന്നു. തോടു മുറിച്ചു കടക്കുന്നതിനിടെ സമീപത്തെ ചെറിയ പാലത്തിലാണ് സംഭവം. രണ്ടു പേരാണ് ഒഴുക്കില്‍ പെട്ടത്. ഒരാള്‍ നീന്തികയറി.
സാമുവല്‍ എന്ന യുവാവാണ് രക്ഷപെട്ടത്. ഇയാളെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്വൈതിനായി വെച്ചൂച്ചിറ പോലീസും അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0