Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

പശുവാണെങ്കിലും ആനയാണെങ്കിലും സംരക്ഷിക്കും : പ്രധാനമന്ത്രി

Spread the love

സ്വന്തംലേഖിക

 

തൃശൂർ : മൃഗങ്ങൾ പശുവണെങ്കിലും ആനയാണെങ്കിലും സർക്കാർ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രം ലോകം മുഴുവൻ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണ്.ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോൾ ജീവജാലങ്ങളെ കുറിച്ചുള്ള ചർച്ചകൾ വന്നുതുടങ്ങും.കഴിഞ്ഞ സർക്കാർ മൃഗങ്ങൾക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്തു. മത്സ്യമേഖലയ്ക്ക് വേണ്ടി പ്രത്യേക പ്രവർത്തനങ്ങൾ നടപ്പിലാക്കി. മത്സ്യബന്ധനവും മൃഗസംരക്ഷണവും പ്രത്യേക വകുപ്പ് രൂപീകരിച്ച് വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഈ സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്.ഗ്രാമീണ സമ്പദ്-വ്യവസ്ഥയുടെ ഭാഗമാണ് മൃഗ സംരക്ഷണം. കന്ന് കാലികൾക്കുള്ള കുളമ്പ് രോഗങ്ങൾ പോലുള്ള അസുഖങ്ങൾ മൃഗ സംരക്ഷണത്തിന് തടസം സൃഷ്ടിക്കുന്നു. ഇത്തരം അസുഖങ്ങൾ പാടെ ഇല്ലാതാക്കണം.അതിനായി നമ്മുടെ നാട്ടിൽ പ്രത്യേക വാക്‌സിനേഷൻ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.