
വീട് വെയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിധവയായ സ്ത്രീയിൽ നിന്ന് പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ ; പ്രതിയെ കോഴിക്കോടു നിന്നും വിദഗ്ധമായി പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം
കട്ടപ്പന : വിധവയായ സ്ത്രീയെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. ചെങ്ങന്നൂർ കൊടുകുളഞ്ഞി വെൺമണി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) ആണ് അറസ്റ്റിലായത്.
കട്ടപ്പന സ്വദേശിയായ വിധവയ്ക്കും അസുഖബാധിതനായ മകനും സൗജന്യമായി വീടുകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
താൻ ചെങ്ങന്നൂരിലെ പാസ്റ്ററാണെന്നും വീടുവയ്ക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഫെബ്രുവരി മാസത്തിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ ഇവരിൽ നിന്ന് വാങ്ങി വിശ്വാസ വഞ്ചന നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെ കട്ടപ്പന സ്വദേശിയായ മറ്റൊരു യുവാവിനെയും ഇയാൾ സമാന രീതിയിൽ പറഞ്ഞു പറ്റിക്കുകയും, വീട് വെക്കാനുള്ള ചെലവുകൾക്കായി ചെലവുകൾക്കായി പതിനെണ്ണായിരത്തോളം രൂപ കൈക്കലാക്കുകയും ചെയ്തിട്ടുണ്ട്, ഈ സംഭവത്തിലും കട്ടപ്പന പോലീസ് ഇയാൾക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷദ്മോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.