
യേശുക്രിസ്തുവിനെ ജറുസലേമിലേക്ക് വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലിൽ ക്രൈസ്തവർ ഇന്ന് ഓശാന തിരുന്നാൾ ആചരിച്ചു.
കോട്ടയം: പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രെെസ്തവ ദൈവാലയങ്ങളിൽ ഓശാന ശുശ്രൂഷയും കുരുത്തോല പ്രദക്ഷിണവും ആരംഭിച്ചു. ലോക രക്ഷിതാവായ
യേശുക്രിസ്തുവിനെ ജറുസലേമിലേക്ക് വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനതിരുന്നാൾ.
ക്രിസ്തു ദേവന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കുന്ന
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശുദ്ധ വാരാചരണത്തിനും ഇതോടെ തുടക്കമായി. അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍
പെസഹാവ്യാഴം പിറ്റേന്ന് കർത്താവിനെ കുരിശിൽ തുക്കി കൊന്നതിന്റെ ഓർമ്മയിൽ
ദുഃഖവെള്ളിയുമാണ്. ക്രൈസ്തവ ദൈവാലയങ്ങളിൽ കുരിശിന്റെ വഴി പ്രദക്ഷിണവും നടക്കും.
ഞായറാഴ്ച ഉയിര്‍പ്പ് തിരുനാള്‍ ആഘോഷത്തോടെ അമ്പത് നോമ്പാചരണത്തിന് സമാപ്തിയാകും.
Third Eye News Live
0