പാസ്പോർട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചുവരുത്തി പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചു; ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കും

Spread the love

കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചതായി പരാതി.

video
play-sharp-fill

എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് പരാതി. പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി പോലീസ് ഉദ്യോഗസ്ഥനായ വിജേഷ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. വെരിഫിക്കേഷൻ നടപടികൾക്കായി അവിടെയുള്ള ഒരു വാക്ക്‌വേയിലേക്കാണ് വിളിച്ചുവരുത്തിയത്. അവിടെ വച്ചായിരുന്നു അതിക്രമം.

പരാതിയുടെ ഗൗരവം പരിഗണിച്ച് അറസ്റ്റ് നടപടികളിലേക്കടക്കം ഉടൻ കടക്കുമെന്നും ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടികളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവം നടക്കുന്നത് ഹാർബർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തന്നെ ഹാർബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group