
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇന്ത്യയില്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനം നേടി മലപ്പുറം ജില്ല.
19,32,622 പാസ്പോര്‍ട്ടുകളാണ് ജില്ലയില്‍ ഉള്ളത്.
35,56,067 പാസ്പോര്‍ട്ടുകളുള്ള മുംബെെ ആണ് ഒന്നാം സ്ഥാനത്ത്. ബംഗളുരുവാണ് രണ്ടാംസ്ഥാനത്ത്, 3463405 പാസ്‌പോര്‍ട്ടുകളാണ് ഇവിടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനങ്ങളില്‍ കേരളമാണ് മുന്നില്‍ 1.13 കോടി മലയാളികള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും കേരളത്തിനാണ് ഒന്നാംസ്ഥാനം. 31.6 ശതമാനം പേര്‍ക്ക് ഇവിടെ പാസ്പോര്‍ട്ട് ഉണ്ട്.
മഹാരാഷ്ട്രയും തമിഴ്നാടുമാണ് എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ തമിഴ്നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാള്‍ (8.4 ശതമാനം) മുന്നില്‍.
2022 ഡിസംബര്‍ 8 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 9.58 കോടി പാസ്പോര്‍ട്ട് ഉടമകളാണുള്ളത്.
കോവിഡിന്റെ വ്യാപനം പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയെങ്കിലും നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങിയതും
വിമാനസര്‍വീസുകള്‍ പഴയപോലെ ആയിത്തുടങ്ങുകയും ചെയ്തതോടെ വീണ്ടും പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കി.
2021ല്‍ നിന്ന് 2022ല്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിച്ചവര്‍ ഇരട്ടിയിലധികം ആയി കൂടി. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയില്‍ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വര്‍ധനയുണ്ടായി. പഠനാവശ്യത്തിന് വിദേശത്ത് പോകാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി.
വിദേശസര്‍വകലാശാലകളില്‍ കോഴ്സുകള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാമെന്നത് വിദ്യാര്‍ഥികളെയും പാസ്‌പോര്‍ട്ടിനപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. തായ്ലാന്‍ഡ്, മലേഷ്യ, മാലദ്വീപ് തുടങ്ങി വിവിധരാജ്യങ്ങള്‍ നല്‍കുന്ന ടൂറിസം പാക്കേജുകള്‍ വിദേശവിനോദസഞ്ചാരത്തിനായി പാസ്‌പോര്‍ട്ടെടുക്കുന്നവരുടെ എണ്ണവുംകൂട്ടി.