“എന്റെ ഇഡലി ഞാന്‍ തരില്ല”; പാര്‍വതിയുടെ പൊടി ഇഡലി പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“എന്റെ ഇഡലി ഞാന്‍ തരില്ല”; പാര്‍വതിയുടെ പൊടി ഇഡലി പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക

കോട്ടയം: നടി പാര്‍വതി തിരുവോത്ത് പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ പ്രഭാത ഭക്ഷണത്തിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. കൊച്ചി പാലാരിവട്ടത്തുള്ള ‘മെെസൂര്‍ രാമന്‍ ഇഡലി’ റസ്റ്റോറന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത രുചിയിലുമുള്ള ഇവിടുത്തെ ഇഡലി വളരെ പ്രശസ്തമാണ്. ‘എന്റെ ഇഡലി ഞാന്‍ തരൂല്ല….’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ആരാധകര്‍ മാത്രമല്ല പല താരങ്ങളും ചിത്രത്തിന് കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. ചിത്രത്തിലുള്ള പാര്‍വതി ധരിച്ചിരിക്കുന്ന കണ്ണടയെക്കുറിച്ചു ധാരാളം കമന്റുകളും വരുന്നുണ്ട്.